കുറ്റക്കാരന്‍ ശ്രീശാന്ത് മാത്രമോ?
ഒത്തുകളിയില്‍ പെടുമെന്ന് മാലോകര്‍ തീര്‍ത്തും കരുതാതിരുന്ന
ശ്രീശാന്തിനെ കുറിച്ചുള്ള വാര്‍ത്ത ഒരു തരം ഞെട്ടലോടെയാണ് കായികലോകം കഴിഞ്ഞ
ദിവസങ്ങളില്‍ ചര്‍ച്ച ചെയ്തെത്.കേന്ദ്ര മന്ത്രി ശശി തരൂര്‍ന്റെ പ്രതികരണം ഇതിനൊരു
ഉദ്ദാഹരണം.അടുത്ത കാലത്തായി മലയാളിക്ക് കുപ്രസിദ്ധിയിലാണ് കൂടുതല്‍ താത്പര്യം
എന്ന് തോന്നുന്നു.സന്തോഷ് പണ്ഡിറ്റ്,രഞ്ജിനി ഹരിദാസ് തുടങ്ങി പറഞ്ഞാല്‍ തീരാത്തത്ര ഉണ്ട് കോമാളികള്‍......;എന്തെ ഈ
മലയാളികള്‍ ഒക്കെ ഇങ്ങെനെ ആയി പോയി എന്നത് ഒരു ഉത്തരം കിട്ടാത്ത സമസ്യ ആയി
അവശേഷിക്കുന്നു!
ബി.സി.സി.ഐ യുടെ തീരുമാനം എന്തായാലും രസകരമായി.അവര്‍ക്ക് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലത്രേ.കളിക്കളത്തിലെ മോശം പെരുമാറ്റത്തിന് ഈ സീസണില്‍ ആര്‍ക്കെങ്കിലും നേരെ നടപടി ഉണ്ടായോ?അമ്പയറിnt തീരുമാനം എന്തായാലും അനുസരിക്കാന്‍ മാത്രം പറഞ്ഞിരിക്കുന്ന നിയമം സുധീര്‍ അസ്നാനിയുടെ നേര്‍ക്ക് രോഷം തീര്‍ത്ത ആ വലിയ കളിക്കാരന് ബാധകം അല്ലയോ?അല്ലെങ്കില്‍ തന്നെ ആണ്ടിലൊരിക്കല്‍ മുംബൈയില്‍ കൂടുന്ന വിശുദ്ധന്മാര്‍ എന്ത് ചെയ്യാനാ?നിങ്ങളില്‍ നീതിമാന്മാര്‍ ഉണ്ടെങ്കില്‍ അവനെ കല്ലെറിയട്ടെ എന്നാണല്ലോ!
കാര്യം ഇതൊകെ ആയാലും ഡല്‍ഹി പോലീസ് കമ്മിഷണറുടെ സേവനങ്ങള്‍ ശ്ലാഘനീയം തന്നെ.പിഞ്ചുകുഞ്ഞുങ്ങളുടെ പീഡന കേസുകളിലുള്‍പ്പെടെ മുഖം നഷ്ടപെട്ടിരുന്ന നീരജ് കുമാറിനു വീണു കിട്ടിയ ഒരു അവസരമായി.പണ്ട് സി.ബി.ഐ യുടെ തലപ്പത്തിരുന്നപ്പോഴുള്ള അനുഭവം ഇപ്പോഴാണ് ഉപകരിച്ചത്.കുറെ നാളായി ഫോണ്‍ കോള്‍ ചോര്‍ത്തികൊണ്ടിരുന്നതിനാല്‍ മറ്റു പല കാര്യങ്ങളും ശ്രദ്ധിക്കാന്‍ കഴിയാതെ പോയിക്കാണും.ക്രിക്കറ്റ് ബോര്‍ഡിന്‍റെയും സിമെന്‍റ് കമ്പനി യുടെയും പിന്നെ എന്തിനു പറയണം ഒരു ഐ.പി.എല്‍ ടീം ന്‍റെയും കാര്യങ്ങള്‍ നോക്കേണ്ട ആളുകളെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല.ദി ഹിന്ദു ദിനപത്രത്തില്‍ "ഇന്ത്യന്‍ സെക്സ്സിസ്റ്റ് ലീഗിനെ" പറ്റിയുള്ള ലേഘനം അടുത്ത ദിവസങ്ങളില്‍ വന്നത് യാദൃശ്ചീകം മാത്രം.ഇത് ആദ്യമായാണോ സ്പോട്ട് ഫിക്സിംഗ് നടക്കുന്നത്?ഐ.പി.എല്‍5 സെമി ഫൈനലില്‍ മോര്‍ണി മോര്‍ക്കല്‍ കളിക്കാതിരുന്നത് തുടങ്ങി മത്സര ഫലം വരെ നിര്‍ണയിച്ച ഒത്തുകളികള്‍ ഇതിനുമുന്‍പും നടന്നിട്ടുണ്ടെന്ന് പലരും പറയുന്നു.ദിനംപ്രതി ഞാന്‍ ഉള്‍പെടെ ഈ കോല്‍കളി കണ്ടിരുന്നവരുടെ കാര്യമാ വലിയ കഷ്ടം.മസാലയും ഡാനി മോറിസണ്‍ന്‍റെ കിടിലോല്‍ കിടിലന്‍ സംസാരവും ഇഷ്ടപെടുന്നവര്‍ക്ക് അത്രയെങ്കിലും ആയി.ഏഷ്യയിലെ ഏറ്റവും സമ്പന്നമായ കായികസംഘടനക്ക് ആരെയും കൂസേണ്ട കാര്യമില്ലെല്ലോ ഒരു 'ഫെസ്റ്റിവല്‍’ നടത്താന്‍.എന്നാല്‍ പൊന്മുട്ടയിടുന്ന താറാവിനെ പോലാകുമോ അവസാനം ക്രിക്കറ്റിന്‍റെ അവസ്ഥ എന്നാണ് ആത്മാര്‍ഥമായി ഈ കളിയെ സ്നേഹിക്കുന്നവരുടെ പേടി.
99ലെ ഹാന്‍സി ക്രോണിയ വിവാദം മാന്യന്മാരുടെ കളിക്കുണ്ടാക്കിയ ക്ഷീണം ചെറുതല്ല.അന്നത്തേതുപോലെ തന്നെ “10” രാജ്യങ്ങള്‍ മാത്രം കളിക്കുന്ന ഈ കിറുക്കന്‍കളിയെ ഇപ്പോള്‍ പലരും തള്ളിപറയുന്നു.ചൈനയും,അമേരിക്കയും ഈ കളി കളിക്കുന്നില്ല പോലും.അറിവില്ലായ്മ അല്ലാതെന്തു പറയാന്‍... .വസ്തുത ഇതാവാം.പണ്ട് മനുഷ്യന് ഗുണമുള്ള യാതൊന്നും ചെയ്യാതിരിക്കാന്‍ ബ്രിട്ടിഷുകാര്‍ കോളനികളെ ഈ കളി പഠിപ്പിച്ചു.ഇപ്പൊ 20-20 വന്നതോടെ പലരുടെയും ചിന്താഗതി മാറിത്തുടങ്ങി.അല്ലെങ്കില്‍ തന്നെ അമേരിക്ക എന്നു പറഞ്ഞാല്‍ ബാക്കിയുള്ളവരൊക്കെ ട്രൌസറില്‍ കാര്യം സാധിക്കണോ?അമേരിക്കകാര്‍ ജല സംരക്ഷണത്തിന്‍റെ വക്താകള്‍ ആണെന്ന് കരുതി നമ്മള്‍ ഇത്ര കാലം ശീലിച്ചു വന്ന രീതി ഒക്കെ മാറ്റണോ?

Comments
Post a Comment