2014ല്‍ ഭാഗ്യരേഖ ആര്‍ക്കു തെളിയും?
2014 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള കോളിളക്കങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ നടക്കുമ്പോഴും ഒരു പ്രധാനമന്ത്രിയെ പ്രവചിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല.എന്തുകൊണ്ടെന്നാല്‍ രാഹുലിന്‍റെ യുവത്വമോ മോഡിയുടെ വികസനമോ എന്ന ചിന്തയ്ക്കപ്പുറം ആര് വന്നാലും ഞങ്ങളെ ദ്രോഹിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഏതൊരു സാധാരണകാരന്‍റെയും മനസ്സില്‍.ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായി രണ്ടു മുന്നണികളും മാറുന്ന ഒരു വിഷമകരമായ സാഹചര്യത്തിലാണ് നമുക്കൊകെ നിഷേധ വോട്ട് കിട്ടിയത്.അതും പോരാഞ്ഞു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശ്രമഫലമായി വോട്ട് ചെയുന്നവര്‍ക്ക് രസീതും.വ്യക്തിപരമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാര്‍ ഒരു വിജയമായിരുന്നു.അതുകൊണ്ട് തന്നെ ആകണം കോണ്‍ഗ്രസ് പോലും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു അംഗ സംഘ്യ പിന്നീട് ലഭിച്ചത്.തെലങ്കാനയെ അടുത്ത കാലം വരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഐക്യ ആന്ധ്രക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?ഇന്ത്യ എന്ന മഹാരാജ്യത്തിലെ അവസ...