2014ല്‍ ഭാഗ്യരേഖ ആര്‍ക്കു തെളിയും?

               2014 ലോക്സഭ തിരഞ്ഞെടുപ്പ് മുന്‍പില്‍ കണ്ടുള്ള കോളിളക്കങ്ങള്‍ ഇന്ന് രാജ്യം മുഴുവന്‍ നടക്കുമ്പോഴും ഒരു പ്രധാനമന്ത്രിയെ പ്രവചിക്കാന്‍ ആര്‍ക്കും തന്നെ കഴിയുന്നില്ല.എന്തുകൊണ്ടെന്നാല്‍ രാഹുലിന്‍റെ യുവത്വമോ മോഡിയുടെ വികസനമോ എന്ന ചിന്തയ്ക്കപ്പുറം ആര് വന്നാലും ഞങ്ങളെ ദ്രോഹിക്കും എന്നുള്ള കാഴ്ചപ്പാടാണ് ഏതൊരു സാധാരണകാരന്‍റെയും മനസ്സില്‍.ഒരു നാണയത്തിന്‍റെ രണ്ടു വശങ്ങളായി രണ്ടു മുന്നണികളും മാറുന്ന ഒരു വിഷമകരമായ സാഹചര്യത്തിലാണ് നമുക്കൊകെ നിഷേധ വോട്ട് കിട്ടിയത്.അതും പോരാഞ്ഞു സുബ്രഹ്മണ്യന്‍ സ്വാമിയുടെ ശ്രമഫലമായി വോട്ട് ചെയുന്നവര്‍ക്ക് രസീതും.വ്യക്തിപരമായി പറഞ്ഞാല്‍ കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടികളുടെ സഹകരണത്തോടെ ഭരിച്ച ഒന്നാം യു.പി.എ സര്‍ക്കാര്‍ ഒരു വിജയമായിരുന്നു.അതുകൊണ്ട് തന്നെ ആകണം കോണ്‍ഗ്രസ്‌ പോലും പ്രതീക്ഷിക്കാതെ ഇരുന്ന ഒരു അംഗ സംഘ്യ പിന്നീട് ലഭിച്ചത്.തെലങ്കാനയെ അടുത്ത കാലം വരെ പിന്തുണച്ച രാഷ്ട്രീയ പാര്‍ട്ടികളൊക്കെ ഇപ്പോള്‍ ഐക്യ ആന്ധ്രക്ക് വേണ്ടി പ്രക്ഷോഭം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കെങ്കിലും മനസ്സിലാകുന്നുണ്ടോ?ഇന്ത്യ എന്ന മഹാരാജ്യത്തിലെ അവസര വാദ രാഷ്ട്രീയവും തൊഴുത്തില്‍ കുത്തും പണ്ടുതന്നെ മനസ്സിലാക്കിയത് കൊണ്ടാകാം അധിക കാലം ആയിരംകോടി രൂപയൊന്നും മുടക്കി തിരഞ്ഞെടുപ്പ് നടത്തേണ്ടി വരില്ലെന്ന് ബ്രിട്ടീഷുകാര്‍ അന്ന് കാലത്തെ പറഞ്ഞത്.ഏതായാലും അവര്‍ ബുദ്ധിയും വിവരവും ഉള്ളവരാ.കൊണ്ടുപോകാന്‍ ഉള്ളതൊക്കെ കോഹിനൂര്‍ രത്നം ഉള്‍പ്പെടെ അങ്ങ് എത്തിച്ച ശേഷം ഈ നശിച്ച രാജ്യത്തില്‍ നിന്നും അവരങ്ങ് പിന്മാറി.പ്രഭുവിന്‍റെ ഭാര്യയുടെ അവിഹിതവും അവര്‍ക്കൊരു പ്രശ്നമായികാണണം!അത് പറഞ്ഞപ്പെഴാ ഉടുപ്പ് ഊരുന്ന പോലെ ഭാര്യമാരെ ഉപേക്ഷിക്കുന്ന തിരുവനന്തപുരത്തുള്ള ആ വെസ്റ്റേണ്‍ സാഹിത്യകാരന്‍ കം നയതന്ത്രജ്ഞന്‍ കം രാഷ്ട്രീയകാരനെ കുറിച്ച് ഓര്‍മ വന്നത്.കലികാലം അല്ലാതെന്തു പറയാന്‍ സുഹൃത്തേ?!

ഇനി മോഡിയിലേക്കും യുവതുര്‍ക്കി രാഹുല്‍ ഗാന്ധിയിലേക്കും ഒന്ന് തിരിച്ചുവരാം.ഗുണവും ദോഷവും നമുക്കൊന്ന് ഇഴകീറി പരിശോധിക്കാം.മോഡിയുടെ വികസനത്തെ എ.പി.അബ്ദുള്ളകുട്ടി എം.എല്‍.എ ഇനി പിന്തുണക്കുമോ എന്നു അറിഞ്ഞുകൂടാ.നഗര കേന്ദ്രീകൃതം എന്നൊക്കെ കുറ്റം പറയാമെങ്കിലും മറ്റു പലര്‍ക്കും കഴിയാതെ ഇരുന്നത് പലതും മോഡി ഗുജറാത്തിനു വേണ്ടി ചെയ്തു.അത് രാജ്യത്തിന് വേണ്ടിയും ചെയ്യാന്‍ അദ്ദേഹത്തിന് കഴിയും.രത്തന്‍ ടാറ്റായ്ക്ക് ഒന്നും അത്ര വിശ്വാസം ഇല്ലെങ്കിലും.അതേസമയം വ്യക്തി പ്രഭാവം ഉള്ള ഒരു ഉരുക്കുമനുഷ്യനെ ഇന്ന് രാജ്യം കൊതിക്കുന്നുണ്ട് താനും.എന്നാല്‍ മതന്യൂനപക്ഷങ്ങളുടെ പേടിയും വികസനത്തിലെ പോരായ്മകളും എന്തിനു കുടുംബ ജീവിതത്തെപറ്റി ഉയരുന്ന ചോദ്യങ്ങള്‍ പോലും മോഡിക്ക് വെല്ലുവിളിയാകും.പാര്‍ട്ടിക്കുള്ളിലെ വിമതരൊക്കെ ശരിക്കും
 പാലം വലിക്കുകയും ചെയ്യും.

രാഹുല്‍ ഗാന്ധിയുടെ കാര്യം ഒരു തരത്തില്‍ ചോദ്യചിന്ഹം ആണ്.സ്ഥാനാര്‍ഥി ആക്കിയിട്ടു ഭൂരിപക്ഷം കിട്ടാതെ ഇരുന്നാല്‍ എന്തുചെയ്യും എന്ന ഭയം പാര്‍ട്ടിയെ അലട്ടുന്നുണ്ടാകാം.വിപ്ലവകരമായ ആശയങ്ങളും,സാധാരണകാരന്‍റെയും പാവപെട്ടവന്‍റെയും കൂടെ നില്‍ക്കാനുള്ള പ്രവണതയും രാഹുല്‍ ഗാന്ധിക്ക് അനുകൂല ഘടകങ്ങള്‍ ആണ്.എന്നാല്‍ അദ്ദേഹത്തിന്‍റെ ഭരണ പാടവത്തെ വിലയിരുത്താന്‍ ഒരു അവസരം രാജ്യത്തിന് ഇന്നേവരെ കിട്ടിയിട്ടില്ല.യൂത്ത് കോണ്‍ഗ്രസിലെ ജനാധിപത്യ തിരഞ്ഞെടുപ്പും ഉത്തര്‍ പ്രദേശില്‍ ശക്തി വീണ്ടെടുക്കാന്‍ നടത്തിയ ശ്രമങ്ങളും ശ്ലാഘനീയം തന്നെ.എന്നാല്‍ കഴിഞ്ഞ ആഴ്ച്ച അജയ് മാക്കന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ നടന്ന ചില നാടകങ്ങള്‍ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഭാരതീയര്‍ കണ്ണുമടച്ച് വിശ്വസിക്കുമെന്നു അദ്ദേഹം കരുതിയെങ്കില്‍ തെറ്റി.അദ്ദേഹത്തിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍ ജനങ്ങള്‍ അത് കീറി വലിച്ചെറിയും.പരിചയ കുറവാകാം...എന്നും ഗാന്ധി കുടുംബത്തോട് വിരോധമുള്ള ചിലര്‍ പറയുന്ന കാര്യങ്ങള്‍ ഇവിടെയും പ്രസക്തമാണ്.ജനങ്ങളുടെ ചിലവില്‍ ആണ് ഒരു പാര്‍ട്ടി നേതാവായ അദ്ദേഹം സഞ്ചരിക്കുന്നത്.സര്‍ക്കാര്‍ പദ്ധതികള്‍ക്ക് തുടക്കം കുറിക്കാനും രാജ് ഭവനില്‍ താമസിക്കാനും നാവിക സേന താവളത്തില്‍ വന്നു വിമാനം ഇറങ്ങാനും അദ്ദേഹത്തിനും സോണിയാജിക്കും കഴിയുമോ?വിദേശ വനിതയെന്ന് പറഞ്ഞു അവരെ കരിതേച്ചു കാണിച്ചവരെ ജനങ്ങള്‍ പുച്ചിച്ചുതള്ളി.അവര്‍ ഭാരതത്തിന്‍റെ മരുമകള്‍ ആണ്.എന്നാല്‍ മുകളില്‍ ഉന്നയിച്ച സംശയങ്ങളും റോബര്‍ട്ട്‌ വധെരയുടെ അഴിമതിയെ കുറിച്ചുള്ള സന്ദേഹങ്ങളും അങ്ങനെ ആണോ?നാല്‍പത് കഴിഞ്ഞ രാഹുലിന്‍റെ വിവാഹവും,കുമരകത്ത് അവധികാലം ചിലവിട്ട വാര്‍ത്തയുമൊക്കെ വെറും പൈങ്കിള്ളി.അത് പോട്ടേ....

ഇനി അടുത്തതായി എന്ത് സംഭവിക്കും എന്നുള്ള ചോദ്യം ആണ് പ്രസക്തം.നമ്മുടെ രാജ്യം സാമ്പത്തീക ശാസ്ത്രകാരന്മാരുടെ ഭാഷയില്‍ ടേക്ക് ഓഫ്‌ ചെയ്ത് കഴിഞ്ഞു.അധികം കാത്തിരിപ്പു വേണ്ടി വരില്ല ഒരു വന്ശക്തിയാകാന്‍.എന്നാല്‍ ഇപ്പോഴത്തെ സാഹചര്യങ്ങള്‍ തീരെ ആശാവഹം അല്ല താനും.സംസ്ഥാനത്തും കേന്ദ്രത്തിലും.പി.സി.ജോര്‍ജിനെ മാണി കോലായില്‍ കെട്ടിയിട്ട് അപ്പുറത്തെ വീട്ടിലെ കാരണോരെ കടിപ്പിക്കുന്നു എന്നു പറഞ്ഞവര്‍ പോലും ഇന്ന് സംസ്ഥാനം ഭരിക്കുന്നവരെ പറ്റി അദ്ദേഹം പറയുന്ന ചീഞ്ഞ കഥകള്‍ സത്യമാണെന്ന് ഏറ്റുപറയുന്നു.എനിക്ക് തോന്നുന്നു മുഖ്യമന്ത്രി യെ നേരിട്ട് തിരഞ്ഞെടുക്കാന്‍ ജനങ്ങള്‍ക്കു അവസരം ഒത്താല്‍ ഉമ്മന്‍ ചാണ്ടിക്കും വി.എസ്സിനും കിട്ടേണ്ട വോട്ടുകള്‍ പി.സി.ക്ക് കിട്ടും.അതിശയോക്തി ആണോ എന്തോ?!എങ്ങനെ പോയാലും കോണ്‍ഗ്രസിന് രാജ്യത്തുടനീളം കുറെ സിറ്റിംഗ് സീറ്റ്‌ പോകും.കേരളം,രാജസ്ഥാന്‍,ആന്ധ്ര,ഉത്തര്‍ പ്രദേശ്‌,ഡല്‍ഹി അങ്ങനെ.നേട്ടങ്ങള്‍ വളരെ കുറവാണ് താനും.എന്നാല്‍ ഇതൊക്കെ ബി.ജെ.പിക്ക് കിട്ടും എന്നു എഴുതിപിടിപ്പിക്കാനും പറ്റുമോ?മുന്നാമതൊരു മതേതര മുന്നണി ശക്തമല്ലാത്ത അവസരത്തില്‍ എന്ത് സംഭവിക്കാം?പ്രവചനാതീതം,എന്നു വച്ചാല്‍ ആരും കുടുതല്‍ നിഗളിക്കുകയൊന്നും വേണ്ട;ചുവന്ന ലൈറ്റ് വെച്ച ഇന്നോവയില്‍ ഉള്ള സഞ്ചാരത്തിന് പകരം കാലിത്തീറ്റയും തിന്നു ഇരിമ്പുഅഴിക്കുള്ളില്‍ കിടക്കാനുള്ള യോഗം ആയിരിക്കും ചിലപ്പോ ഉണ്ടാകുന്നത് എന്ന്!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!

Comments

Popular posts from this blog

കൊല്ലുന്ന രാഷ്ട്രീയം അഥവാ സ്വയം പ്രതിരോധത്തിന്റെയും രാഷ്ട്രീയം!

Deeper down into the intricacies

The Commercialization of Childhood