ഒരു യാചകന്‍റെ കഥ!
രാജഭരണം നിലനിന്നിരുന്ന ഒരു നാട്.അവിടെ വയോധികനായ ഒരു കുഷ്ഠരോഗി.പിച്ച തെണ്ടുകയല്ലാതെ മറ്റൊരു ഉദ്യോഗം അയാള്‍ക്ക് അറിഞ്ഞുകൂടായിരുന്നു.പള്ളിപ്പറമ്പിലും തിരക്കേറിയ സ്ഥലങ്ങളിലും തകൃതിയായി അയാളത് ചെയ്തുപോന്നു.രക്ഷപ്പെടാനോ സൌഖ്യമാകാനോ നമ്മളില്‍ പലരെയും പോലെ അയാള്‍ക്കും ആഗ്രഹം ഉണ്ടായിരുന്നില്ല.ഏതെങ്കിലും വഴിപോക്കന്‍ അഞ്ചോ പത്തോ കൊടുത്തെങ്കിലായി.അയാള്‍ ഭക്ഷണം കഴിച്ചുവോ,ക്ഷേമമായി ഇരിക്കുന്നുവോ എന്നൊന്നും തിരക്കാന്‍ ആരും ഉണ്ടായില്ല.എന്തിനു അയാളെയോ അയാളുടെ സാധനസാമഗ്രിഗളെയോ തൊടാന്‍ പോലും ആരും ധൈര്യപ്പെട്ടില്ല.അതങ്ങനെ വേണം താനും.ഈ പിച്ചക്കാരനും കുഷ്ഠരോഗിയുമൊക്കെ സമൂഹത്തിന്‍റെ ശാപം ആണെല്ലോ!അതല്ല ക്രിസ്തു യേശുവിന്‍റെ സ്നേഹത്തെയും പരിത്യാഗത്തെയും പറ്റി പ്രസംഗിക്കുന്ന എത്ര വിശുദ്ധന്മാര്‍ ഇതൊക്കെയും ചെയ്യാറുണ്ട്?ഒരു വിരല്‍ മറ്റൊരുവന്‍റെ നേര്‍ക്ക് ചൂണ്ടുമ്പോള്‍ മറ്റു നാലു വിരലും നമ്മുടെ നേര്‍ക്ക് തിരിഞ്ഞിരിക്കുന്നു എന്ന് പലപ്പോഴും മറന്നുപോകുന്നു.ദിവംഗതനാകുമ്പോള്‍ ഈ പരീശന്മാര്‍ക്ക് ഉയരത്തില്‍ തെമ്മാടികുഴിയെങ്കിലും കിട്ടിയാല്‍ മതിയാര്‍ന്നു. അങ്ങനെ ഇരിക്കവെ ഈ കുഷ്ഠരോഗിക്കും ഒരു സുഹൃത്തിനെ ലഭിച...