Posts

Showing posts from December, 2016

ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

ഒരു വർഷം ആയിട്ടില്ല. പ്രളയദുരിതമൊക്കെ ഒന്ന് കെട്ടടങ്ങിയ സമയത്താണ് വിശാഖപട്ടണത്തുള്ള സുഹൃത്തിന്റെ വിവാഹം കൂടിയശേഷം നാട്ടിലേക്കുള്ള വരവിൽ ആദ്യമായി ചെന്നൈ നഗരത്തിലെത്തുന്നത്. ഉച്ചക്ക് രണ്ടരക്കുള്ള ട്രെയിനിൽ കയറുന്നത് വരെ നേരം കളയാൻ വേണ്ടിയാണ് ഞാൻ മറീന ബീച്ചിലേക്ക് പോകുന്നത്. തിരിച്ചു പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു വനിതാ പോലീസ് വന്നിട്ട് പറയുന്നത്:  "Sir, Please wait for 5 minutes. Our CM is coming". ആർക്കും ദർശനം കിട്ടാത്ത ഒരു അവസ്ഥയിൽ എനിക്ക് സിദ്ദിച്ച ഭാഗ്യമോർത്തു ഞാൻ അങ്ങനെ നിന്നു. ഒരു 10-12 കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്നു. ചിലതിൽ വീഡിയോ ഷൂട്ട് ചെയുന്നു. ചിലതിൽ എന്തൊക്കെയോ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. SP, IG റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരൊക്കെ ആയിരുന്നു ഓരോന്നിലും. അവസാനം അമ്മയെത്തി. പ്രാഡോയുടെ മുൻ സീറ്റിൽ ചിരിച്ചു കൈകൾ കൂപ്പി ഇരിക്കുന്നു. അതൊരു മാസ്സ് എൻട്രി തന്നെ ആരുന്നൂന്നു പറയാം. പിറകെയും കുറെ വണ്ടികളുണ്ടായിരുന്നു. അവസാനം ബ്ലോക്ക് ചെയ്തിരുന്ന റോഡ് തുറന്നുകൊടുക്കാൻ അവിടെ നിന്നിരുന്ന പോലീസ്‌കാർക്ക...