കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പ് ആയ "തക്കാരം" ത്തിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും ഒന്ന് കഴിച്ചു. എനിക്ക് ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങളുണ്ടാക്കി വെച്ച ട്രെയിനും ബസ്സും വാതില്ക്കല് നിക്കുന്ന ഉമ്മച്ചി കുട്ടിയെയും ഒന്നും കാണാന്‍ അല്ല ആളുകള്‍ അവിടെ വരുന്നത്. മനസ്സ് ഒന്നും നിറച്ചില്ലെങ്കിലും മനുഷ്യനെ വെറുപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ജീവിതത്തില്‍ ഇന്ന് വരെ ഇങ്ങനെ ഒരു "ആട്ടിറച്ചി ബിരിയാണി" ഞാന്‍ കഴിച്ചിട്ടില്ല. സാധനങ്ങളുടെ വില കഴുത്തറപ്പ് ആണെന് ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവസാനം ഒന്ന് മനസ്സിലായി. ഈ വനിതയിലെ നടിനടന്മാരുടെയൊക്കെ ഫീച്ചറും ടീവിയിലെ വാര്‍ത്തയുമൊന്നും കണ്ടു കഴിക്കാന്‍ വേണ്ടി ബുദ്ധിമുട്ടി പോവരുത്. ചങ്ങനാശ്ശേരി മടുക്കുംമൂട് avees ലെ കരിമീന്‍ പൊള്ളിച്ചതിന്റെ ഓക്കാനം ഇപ്പോഴും വായിന്നു പോയിട്ടില്ല, ഒരുമാതിരി പൊള്ളിയോ കരിഞ്ഞോ എന്ന് അറിയാന്‍ മേലാത്ത അവസ്ഥ. ദുര്യോഗം എന്താണെന്ന് വെച്ചാല്‍ ഇവിടൊക്കെ പോയി പത്തു രണ്ടായിരം രൂപയ്ക്കു ഓര്‍ഡര്‍ ചെയ്തു കഴിച്ചു തുടങ്ങുമ്പോഴാണല്ലോ കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൊച്ചിക്ക് പ...
ഒരു വർഷം ആയിട്ടില്ല. പ്രളയദുരിതമൊക്കെ ഒന്ന് കെട്ടടങ്ങിയ സമയത്താണ് വിശാഖപട്ടണത്തുള്ള സുഹൃത്തിന്റെ വിവാഹം കൂടിയശേഷം നാട്ടിലേക്കുള്ള വരവിൽ ആദ്യമായി ചെന്നൈ നഗരത്തിലെത്തുന്നത്. ഉച്ചക്ക് രണ്ടരക്കുള്ള ട്രെയിനിൽ കയറുന്നത് വരെ നേരം കളയാൻ വേണ്ടിയാണ് ഞാൻ മറീന ബീച്ചിലേക്ക് പോകുന്നത്. തിരിച്ചു പുറത്തിറങ്ങി റോഡ് ക്രോസ്സ് ചെയ്യാൻ തുടങ്ങിയപ്പോഴാണ് ഒരു വനിതാ പോലീസ് വന്നിട്ട് പറയുന്നത്: "Sir, Please wait for 5 minutes. Our CM is coming". ആർക്കും ദർശനം കിട്ടാത്ത ഒരു അവസ്ഥയിൽ എനിക്ക് സിദ്ദിച്ച ഭാഗ്യമോർത്തു ഞാൻ അങ്ങനെ നിന്നു. ഒരു 10-12 കാറുകൾ ഒന്നിന് പിറകെ ഒന്നായി പോകുന്നു. ചിലതിൽ വീഡിയോ ഷൂട്ട് ചെയുന്നു. ചിലതിൽ എന്തൊക്കെയോ സുരക്ഷാ ഉപകരണങ്ങൾ ഘടിപ്പിച്ചിരിക്കുന്നു. SP, IG റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥരൊക്കെ ആയിരുന്നു ഓരോന്നിലും. അവസാനം അമ്മയെത്തി. പ്രാഡോയുടെ മുൻ സീറ്റിൽ ചിരിച്ചു കൈകൾ കൂപ്പി ഇരിക്കുന്നു. അതൊരു മാസ്സ് എൻട്രി തന്നെ ആരുന്നൂന്നു പറയാം. പിറകെയും കുറെ വണ്ടികളുണ്ടായിരുന്നു. അവസാനം ബ്ലോക്ക് ചെയ്തിരുന്ന റോഡ് തുറന്നുകൊടുക്കാൻ അവിടെ നിന്നിരുന്ന പോലീസ്കാർക്ക...
"I used to serve tea at a shop to support my football training" - Lionel Messi "I didn't even complete my university education" - Bill Gates "I was raped at the age of 9 "- Oprah Winfrey "I was sexually, mentally, emotionally and verbally abused by my father as far back as I can remember until I left home at the age of eighteen" - Joyce Meyer "I struggled academically throughout elementary school" - Dr Ben Carson "I used to sleep on the floor in friends' rooms,returning Coke bottles for food, money, and getting weekly free meals at a local temple" -Steve Jobs "My teachers used to call me a failure" - Tony Blair "I was in prison for 27 years and I lost the vision partially"- Nelson Mandela My dear friend, ...
Comments
Post a Comment