കൊല്ലുന്ന രാഷ്ട്രീയം അഥവാ സ്വയം പ്രതിരോധത്തിന്റെയും രാഷ്ട്രീയം!

അരിയാഹാരം കഴിക്കുന്നവർക്കൊക്കെ ദഹിച്ചാലും കൊലപാതകത്തിൽ പാർട്ടിക്ക് പങ്കില്ല എന്ന് പറയുന്ന നേതാവിന്റെ വാക്കുകൾ അതേപടി വിഴുങ്ങുന്ന കുറച്ച് സഖാക്കൾ ആണ് ഈ പാർട്ടിയുടെ സ്വത്തു. ബാക്കിയെല്ലാം ഫാസ്‌സിസം ! എങ്ങനുണ്ട് ?

ഇനി പങ്കുണ്ടെന്നു അറിഞ്ഞാലും കണക്കുകളൊക്കെ ഉദ്ധരിച്ച് ന്യായീകരിക്കുന്ന ടീംസ് ഉണ്ട്. അത് വേറെ. അവരെ നമുക്ക് വിടാം. നന്നാവാൻ ബുദ്ധിമുട്ടാണ്.

പക്ഷെ ഇടതുപക്ഷ മാഹാത്മ്യം വിളമ്പി വല്ല്യവർത്തമാനമൊക്കെ പറഞ്ഞു ആളുകളെ പറ്റിക്കുന്ന കുറെ സിനിമ-മീഡിയ-കല-സാംസ്കാരിക നായകരുണ്ട്. അവർക്കൊന്നും ഇപ്പൊ മിണ്ടാട്ടമില്ല.  എന്താല്ലേ! അവരെപ്പോഴും അങ്ങനെയാ. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റി ഘോര ഘോരം പ്രസംഗിക്കും. ലോകത്തെല്ലാവർക്കും ഉറപ്പുവരുത്താനുള്ള പ്രയത്‌നത്തിലുമാണ്.  അവർക്കെതിരെ ആരെങ്കിലും പറയുമ്പോൾ അസഹിഷ്ണുത കാണിക്കും എന്ന് മാത്രേ ഒള്ളു.

ഒരുകൂട്ടർ മാത്രമല്ല ഉത്തരവാദികൾ. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ട്രെൻഡിങ്  ഹാഷ്ടാഗ് ഒന്നും ചേർക്കുന്നുമില്ല. ആര് ചെയ്താലും ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിനു യോജിച്ചതല്ല. എന്നാലും ചിലരൊക്കെ ഏതു രാഷ്ട്രീയ കൊലപാതകം നടന്നാലും അതിന്റെ ഒരറ്റത്ത് കാണും എന്നുള്ളത് വസ്തുതയാണ്. അവസാനമായി ഞങ്ങളെ മാത്രം എന്തുകൊണ്ട് ഇക്കാര്യത്തിന് പൊങ്കാല ഇടുന്നു എന്ന് ചോദിച്ചാൽ ഒരു ഉത്തരമേ ഉള്ളു. നിങ്ങളിൽ നിന്നും ഇതല്ല ഒരു പരിഷ്കൃത സമൂഹം പ്രതീക്ഷിക്കുന്നത്!

(ഇന്നത്തെ കാലത്ത് ഇടതുപക്ഷത്തിന്റെ പ്രസക്തിയെപറ്റി സംശയം തെല്ലുമില്ല താനും. പക്ഷെ കൊല്ലുന്ന രാഷ്ട്രീയം വേദനയുളവാക്കുന്നതാണ് )
#PoliticalMurder

Comments

Popular posts from this blog

Sentiments of a foodie!!

ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

Well begun is half done?!