Sentiments of a foodie!!

കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പ്‌ ആയ "തക്കാരം" ത്തിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും ഒന്ന് കഴിച്ചു.
എനിക്ക് ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങളുണ്ടാക്കി വെച്ച ട്രെയിനും ബസ്സും വാതില്‍ക്കല്‍ നിക്കുന്ന ഉമ്മച്ചി കുട്ടിയെയും ഒന്നും കാണാന്‍ അല്ല ആളുകള്‍ അവിടെ വരുന്നത്. മനസ്സ് ഒന്നും നിറച്ചില്ലെങ്കിലും മനുഷ്യനെ വെറുപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ജീവിതത്തില്‍ ഇന്ന് വരെ ഇങ്ങനെ ഒരു "ആട്ടിറച്ചി ബിരിയാണി" ഞാന്‍ കഴിച്ചിട്ടില്ല. സാധനങ്ങളുടെ വില കഴുത്തറപ്പ് ആണെന്ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ.
അവസാനം ഒന്ന് മനസ്സിലായി. ഈ വനിതയിലെ നടിനടന്മാരുടെയൊക്കെ ഫീച്ചറും ടീവിയിലെ വാര്‍ത്തയുമൊന്നും കണ്ടു കഴിക്കാന്‍ വേണ്ടി ബുദ്ധിമുട്ടി പോവരുത്. ചങ്ങനാശ്ശേരി മടുക്കുംമൂട് avees ലെ കരിമീന്‍ പൊള്ളിച്ചതിന്റെ ഓക്കാനം ഇപ്പോഴും വായിന്നു പോയിട്ടില്ല, ഒരുമാതിരി പൊള്ളിയോ കരിഞ്ഞോ എന്ന് അറിയാന്‍ മേലാത്ത അവസ്ഥ. ദുര്യോഗം എന്താണെന്ന് വെച്ചാല്‍ ഇവിടൊക്കെ പോയി പത്തു രണ്ടായിരം രൂപയ്ക്കു ഓര്‍ഡര്‍ ചെയ്തു കഴിച്ചു തുടങ്ങുമ്പോഴാണല്ലോ കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൊച്ചിക്ക് പോയാല്‍ മട്ടാഞ്ചേരിയില്‍ കായിക്കാന്റെ ബിരിയാണിക്കടയും എം.ജി റോഡിലെ പപ്പടവടയുടെ അവസ്ഥയുമൊന്നും മറിച്ചല്ലെങ്കിലും ഇത്രയും മൃഗീയമല്ലെന്നു പറയാം. ദിലീപിന്റെ ദേയ്പ്പുട്ടും തരക്കേടില്ല (കൂട്ടത്തില്‍ ഭേദം). എല്ലാം കൂടി നോക്കുമ്പോള്‍ മൊത്തത്തില്‍ ഒരു മീഡിയ ഹൈപ്പ്. അത്ര തന്നെ.
ലിസ്റ്റില്‍ ഇനിയും വരുമെങ്കിലും ഇവരൊക്കെ ആണല്ലോ കൂടുതല്‍ വാര്‍ത്താ പ്രശസ്‌തി നേടിയത്. കഷ്ടപ്പെട്ട് ബുദ്ധിമുട്ടി പോയാലോ ധനനഷ്ട്ടം, ആരോഗ്യത്തിനും വയറിനും ഹാനികരമായ ഭക്ഷണം ഇതൊക്കെ ഫലം. ഇനി പ്രത്യേക ജൂറി പരാമര്‍ശം..കായിക്കാന്റെ കടയില്‍ പോയി toiletല്‍ കയറിയാല്‍ ഭക്ഷണം കഴിക്കുന്നതിനു മുന്‍പ് തന്നെ വാള് വെക്കാനുള്ള സുവര്‍ണാവസരം നിങ്ങള്‍ക്ക് ലഭിക്കും.
ഇത്രയും ചീത്ത പറഞ്ഞ സ്ഥിതിക്ക് നല്ലതും പറയണമല്ലോ. NH 47ല്‍ ആലപ്പുഴ കഴിഞ്ഞു കലവൂര്‍ ഉള്ള bake n more ശരാശരിക്കും മേലെയാണ്. 22൦ രൂപയ്ക്കു വിശാലമായി buffet കഴിക്കാം ഏതു നേരത്തും, അതും നല്ല നാടന്‍ രുചിയില്‍. അതുവഴിയെങ്ങാനും പോയാല്‍ ഒരു കാരണവശാലും കയറാന്‍ മറക്കരുത്! ഇനി trivandrum പോയാല്‍ തമ്പാനൂര്‍ അര്യാസിനടുത്തു mammamia എന്നൊരു ചെറിയ ഹോട്ടല്‍ ഉണ്ട്. അവിടുത്തെ ബിരിയാണി ആ നശിച്ച നാട്ടില്‍ കിട്ടുന്നതിലേക്കും കഴിക്കാവുന്നതിലേക്കും സൂപ്പര്‍ ആണെന്ന് പറയണം. കോട്ടയം മാതൃഭൂമി ഓഫീസിനടുത്തുള്ള Indraprasthaയും നല്ല നിലവാരം പുലര്‍ത്തുന്നു. buffet യ്ക്ക് 360 രൂപ ആകുമെങ്കിലും.തിരക്കില്ല, സ്വസ്ഥം സമാധാനം സന്തോഷം. ഇനി വഞ്ചിവീട്ടില്‍ കയറി ആലപ്പുഴയില്‍ കായല്‍ സൗന്ദര്യം ആസ്വദിക്കുന്നെങ്കില്‍ അതിനും നമ്മുക്ക് ആളുണ്ട്..https://www.facebook.com/profile.php…
കടപ്പാട്: പ്രസ്തുത explorationല്‍ എപ്പോഴും കൂടെ ഉണ്ടായിരുന്ന തീറ്റിഭ്രാന്തനായ എന്റെ എട്ടന്..tongue emoticon

Comments

Popular posts from this blog

ഒരു ജനപ്രിയ നേതാവിന്റെ മരണം- ചില ചിന്തകൾ

Well begun is half done?!