സാറേ...ഇതിനെയാണോ നിങ്ങള്‍ ക്രിയാത്മക രാഷ്ട്രീയം എന്ന് വിളിക്കുന്നെ?
നമ്മുടെ നാട്ടില് കുറേ തീപ്പൊരി
നേതാക്കളും ബുദ്ധിജീവികളുമുണ്ട്. അവരൊക്കെ ഹൈദരാബാദ് സെന്ട്രല് യുണിവേഴ്സിറ്റി,
ജെ.എന്.യുവിലെ അസ്സഹിഷ്ണുത അങ്ങനൊക്കെ ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളില് മാത്രമേ
ഇടപെടൂ. ബീഫ് ഒക്കെ വളരെ ഇഷ്ടമുള്ള ഭക്ഷണമാ. പിന്നെ സംസ്ഥാന തലത്തിലേക്കൊക്കെ
വന്നാല് സ്വാശ്രയ മാനേജ്മന്റിനെ കണ്ണെടുത്താല്
കണ്ടുകൂടാ. പക്ഷെ എല്ലായിടത്തുമില്ല. വളരെ സിലെക്ടീവ് ആണ്. അവര് മുന്പോട്ടു
വെക്കുന്ന രാഷ്ട്രീയത്തിന് സ്വീകാര്യത കുറവുള്ള ഇടത്താണ് കൂടുതല് താത്പര്യം.
വിഷയം സമകാലീന പ്രസ്സക്തി ഉള്ളതായിരിക്കും. അതിലൊന്നും തര്ക്കമില്ല. കേരളത്തിലെ
ആദ്യത്തെ സ്വയം ഭരണ എയിഡഡ് കോളേജിലും അടുത്തിടെ വന് പുകിലായിരുന്നു. ഇനി സര്ക്കാര്
സ്ഥാപനത്തില് ആണേല് അധ്യാപികക്ക് കുഴിമാടമൊരുക്കും, കസേര കത്തിക്കും...ഇതാണ്
ആക്ടിവിസം, ക്രിയാത്മകത എന്നൊക്കെ
പറയുന്നത്. എന്ന് വെച്ചാല് ഇതൊന്നും വെറും സമരം അല്ലാന്നു. പല അര്ത്ഥതലങ്ങളുണ്ട്,
പഴയ രാജാവിന്റെ കഥ പോലെ ബുദ്ധി ഉള്ളവര്ക്ക് മാത്രേ മനസ്സിലാകൂ...
ഇനി പുതിയ തരം സമരം കാണണമെങ്കില് തിരുവനന്തപുരം ലോ അക്കാദമിയില് ചെന്നാല്
മതി. ഞായറാഴ്ച്ചയാണ് മാര്ച്ച്. മാര്ച്ച് അക്രമാസക്തം ആവണമല്ലോ. ഇല്ലെങ്കില്
പിന്നെന്താ ഒരു പഞ്ച് കേള്ക്കാന്. പൊതുമുതലൊക്കെ നശിപ്പിക്കുന്നത് പഴയ ശൈലി. ഇപ്പൊ
അതിനു തുല്ല്യതുക കെട്ടിവെച്ചാലേ ജാമ്യം കിട്ടൂ.
കഴിഞ്ഞ ദിവസം രാവിലെ സമരം ഏറ്റെടുത്തു. ഏറ്റെടുത്താല് പിന്നെ സമരത്തിന്റെ
ആവശ്യങ്ങളൊക്കെ ഏറ്റെടുക്കുന്നവര് തീരുമാനിക്കും. ഇത്ര കാലവും സമരം ചെയ്തവരല്ല!
അല്ലെങ്കില് തന്നെ നിയമലംഘനം കുറേ വര്ഷം
ആയാല് റെഗുലറൈസ് ചെയ്തു കൊടുക്കുന്ന പുതിയ സര്ക്കാര് പദ്ധതിയുമുണ്ട്. ഇതൊന്നും
മനസ്സിലാക്കാന് ശേഷിയില്ലാത്ത ആരെങ്കിലുമുണ്ടേല് ഊളന്പാറക്ക് പോടോ. രണ്ടും
പേരൂര്ക്കടയാ.
(ഗ്യാപ്പില് ഗോളടിക്കാന് ആരൊക്കെയോ ഉപവാസ്സമിരിപ്പുണ്ടെന്നുള്ള കാര്യം
മറക്കാതിരുന്നാല് നല്ലതാ! ഏത് വിദ്യാഭ്യാസ സ്ഥാപനത്തില് ആണേലും പിള്ളേരെ
പീഡിപ്പിക്കുന്ന സ്വേച്ഛാധിപതികളെ ഒന്നും വാഴാന് അനുവദിച്ചുകൂടാ)
Comments
Post a Comment