Sentiments of a foodie!!
കഴിഞ്ഞ ദിവസം കേരളത്തിലെ പ്രശസ്ത ഹോട്ടല്‍ ഗ്രൂപ്പ് ആയ "തക്കാരം" ത്തിന്റെ തിരുവനന്തപുരത്തെ ഹോട്ടലില്‍ നിന്നും ഒന്ന് കഴിച്ചു. എനിക്ക് ഇവരോടൊക്കെ ഒന്നേ പറയാനുള്ളൂ. നിങ്ങളുണ്ടാക്കി വെച്ച ട്രെയിനും ബസ്സും വാതില്ക്കല് നിക്കുന്ന ഉമ്മച്ചി കുട്ടിയെയും ഒന്നും കാണാന്‍ അല്ല ആളുകള്‍ അവിടെ വരുന്നത്. മനസ്സ് ഒന്നും നിറച്ചില്ലെങ്കിലും മനുഷ്യനെ വെറുപ്പിക്കരുത് എന്നൊരു അപേക്ഷയുണ്ട്. ജീവിതത്തില്‍ ഇന്ന് വരെ ഇങ്ങനെ ഒരു "ആട്ടിറച്ചി ബിരിയാണി" ഞാന്‍ കഴിച്ചിട്ടില്ല. സാധനങ്ങളുടെ വില കഴുത്തറപ്പ് ആണെന് ന് പിന്നെ പ്രത്യേകിച്ച് പറയേണ്ടതില്ലല്ലോ. അവസാനം ഒന്ന് മനസ്സിലായി. ഈ വനിതയിലെ നടിനടന്മാരുടെയൊക്കെ ഫീച്ചറും ടീവിയിലെ വാര്‍ത്തയുമൊന്നും കണ്ടു കഴിക്കാന്‍ വേണ്ടി ബുദ്ധിമുട്ടി പോവരുത്. ചങ്ങനാശ്ശേരി മടുക്കുംമൂട് avees ലെ കരിമീന്‍ പൊള്ളിച്ചതിന്റെ ഓക്കാനം ഇപ്പോഴും വായിന്നു പോയിട്ടില്ല, ഒരുമാതിരി പൊള്ളിയോ കരിഞ്ഞോ എന്ന് അറിയാന്‍ മേലാത്ത അവസ്ഥ. ദുര്യോഗം എന്താണെന്ന് വെച്ചാല്‍ ഇവിടൊക്കെ പോയി പത്തു രണ്ടായിരം രൂപയ്ക്കു ഓര്‍ഡര്‍ ചെയ്തു കഴിച്ചു തുടങ്ങുമ്പോഴാണല്ലോ കാര്യങ്ങള്‍ വ്യക്തമാകുന്നത്. കൊച്ചിക്ക് പ...
Comments
Post a Comment